വി. എച്ച്. എസ്. എസ്. ഇരുമ്പനം

A chinese lion statue

This prestigious institution, which was established in 1939, has played a vital role in empowering the people in and around Thiruvankulam Panchayath. The founder manager Shri. M.O. Ittoop who had a great vision of uplifting the downtrodden people of Irimpanam had to conflict with a lot of challenges for bringing up this school as the heart-throb of the people of Irimpanam. The foundation stone of this school was laid by Shri Ramavarma, the then educational officer of Kochi State. Started as a preparatory school in 1939, the school has developed into a Vocational Higher Secondary School in 2000.There are about 1200 students and 60 teachers in this school now. Located by the side of the sea port-air port road, the school is accessible to any one. Thousands of people who had left out of this school later got renounced as well known personalities in different walks of life.

More Information

thomasyoy March 6th, 2010

HEARTY CONDOLENCE TO OUR BELOVED ANANDU WHO LEFT US ON 3-3-2010

അനന്തു മുങ്ങി മരിച്ചു

thomasyoy March 6th, 2010

ഇരുമ്പനം ദേശത്തെയാകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനന്തു നാരായണന്‍ ചിത്രപ്പുഴ തുരുത്തുമന കടവില്‍ മുങ്ങി മരിച്ചു.  മാര്‍ച്ച് 3- ന്  വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അനന്തു ഒഴുക്കില്‍പ്പെട്ടു പോകുകയായിരുന്നു.  സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കലാകാരനുമായിരുന്നു.  സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന ഒരു വന്‍ ജനാവലി അനന്തുവിന് അന്ത്യോപചാരമര്‍പ്പിച്ചു.

ഡജിറ്റല്‍ ഫിലിം ഫെസ്റ്റിവെലില്‍ സ്കൂളിന് 2 അവാര്‍ഡുകള്‍……

thomasyoy March 6th, 2010

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ IT@School-ന്റെ സഹകരണത്തോടെ ഇടപ്പള്ളി ARTIST-ലും ചങ്ങമ്പുഴ പാര്‍ക്കിലുമായി നടന്ന മൂന്നു ദിവസത്തെ ഡിജിറ്റല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഡോക്ക്യമെന്ററി, വിദ്യാഭ്യാസ വിഭാഗങ്ങളില്‍ ഇരുമ്പനം സ്കൂള്‍ രണ്ട് അവാര്‍ഡുകള്‍ നേടി.  അധ്യാപകനും ഐ.ടി കോര്‍ഡിനേറ്ററുമായ തോമസ് യോയാക്ക് തയ്യാറാക്കിയ ‘വയനാട്ടിലേക്ക് ഒരു പഠനയാത്ര’, ടക്സ് പെയിന്റ് കസ്റ്റമൈസേഷന്‍ എന്നീ ചിത്രങ്ങളാണ് സമ്മാനാര്‍ഹമായത്.

വാഷികാഘോഷം ഗംഭീരമായി…….

thomasyoy March 6th, 2010

ഈ വര്‍ഷത്തെ വാര്‍ഷീകാഘോഷ പരിപാടികള്‍ വിപുലമായ പരിപാടികളോടെ നടന്നു.  ശ്രീ. ജോസ് കെ. മാണി M.P.മുഖ്യാഥിതി ആയിരുന്നു.  മാനേജര്‍ ശ്രി. ആന്‍ഡ്രൂസ്, പഞ്ചായത്ത് പ്രസിഡന്‍റ് ശ്രി. തങ്കപ്പന്‍, PTA പ്രസിഡന്‍റ് ശ്രി. ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ചന്ദ്രികാദേവി തുടങ്ങിയവര്‍ സംസാരിച്ചു.  പ്രന്‍സിപ്പാള്‍ V.A തമ്പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.  കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് നിറവേകി.

വയനാട്ടിലേക്ക് ഒരു പഠനയാത്ര

thomasyoy January 14th, 2010

സ്കൂളിലെ 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം പഠനയാത്രയുടെ ഭാഗമായി വയനാട് സന്ദര്‍ശിച്ചു. അവിടുത്തെ പ്രധാന ആകര്‍ഷണങ്ങളായ തോല്‍പ്പെട്ടി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ഇടക്കല്‍ ഗുഹ, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ രണ്ട് ദിവസം നീണ്ട യാത്രക്കിടയില്‍ സംഘം സന്ദര്‍ശിച്ചു. തോല്‍പ്പെട്ടി വനത്തിനുള്ളിലൂടെ 25 കിലോമീറ്ററോളം ജീപ്പില്‍ സഞ്ചരിച്ച കുട്ടികള്‍ക്ക്, കാട്ടാന, കാട്ടുപോത്ത്, വിവിധ തരം കുരങ്ങുകള്‍, മയില്‍ തുടങ്ങിയ വന്യ മൃഗങ്ങളെ അടുത്ത് കാണാന്‍ കഴിഞ്ഞു. അതിപുരാതനമായ തിരുനെല്ലി ക്ഷേത്രവും സമീപത്തെ പാപനാശിനിപ്പുഴയും കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി.  കുറുവാദ്വീപിലേക്ക് ഒഴുക്കുള്ള പുഴയിലൂടെയുള്ള ബോട്ടുയാത്ര സാഹസീകത നിറഞ്ഞതായിരുന്നു.  സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ വശ്യമായ കുറുവ ദ്വീപില്‍ നിന്നുംസൂചിപ്പാറവന്യഭംഗി ഒരിക്കലും മറക്കാന്‍ കഴിയില്ല.  ചരിത്രം ഉറങ്ങുന്ന ഇടക്കല്‍ ഗുഹയിലേക്കുള്ള പ്രവേശനം കഠിനമായിരുന്നെങ്കിലും അതിനുള്ളിലെ ശിലാലിഖിതങ്ങളും കൊതിപ്പിക്കുന്ന തണുപ്പും അവിസ്മരണീയമായ അനുഭവമായിരുന്നു.

ക്രിസ്മസ് ആഘോഷം

thomasyoy January 14th, 2010

ഈ വര്‍ഷത്തെ ക്രിസ്മസ്, സ്കൂളില്‍ അത്യുല്‍സാഹത്തോടെ ആഘോഷിച്ചു.  സ്കൂളങ്കണവും ക്ലാസ്സ് മുറികളും നക്ഷത്ര ദീപങ്ങള്‍ കൊണ്ടും വര്‍ണ്ണക്കടലാസുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.  കരിങ്ങാച്ചിറ കത്തീഡ്രലിലെ വികാരി ഫാ.ജേക്കബ് പ്രധാന ക്രിസ്മസ് സന്ദേശം നല്കി.  കുട്ടികളുടെ ക്രിസ്മസ് അപ്പൂപ്പന്‍മാര്‍ സ്കൂളങ്കണത്തില്‍ ക്രിസ്മസ് ഗാനങ്ങള്‍ക്കൊത്ത് ചുവടുവെച്ചു.

തിരുപ്പിറവിയുടെ നിശ്ചല ദൃശ്യം ക്രിസ്മസ് സന്ദേശംഅവിസ്മരണീയമായിരുന്നു.  പൊന്നും മൂരും കുന്തിരിക്കവുമായി കിഴക്കുനിന്നും മൂന്ന് രാജാക്കന്മാരെത്തി. മാലാഖമാര്‍ ഉണ്ണിയേശുവിന് സ്തുതി ഗീതം പാടി.

കുട്ടികളുടെ വിവിധ

പാപ്പാനിഗ്രൂപ്പുകള്‍ കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.  അധ്യാപകരുടെ കരോള്‍ ഗാനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.  കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.

കേരളത്തിലെ പൂക്കള്‍ ടക്സ്​പെയിന്റില്‍

sanalmadatheth January 12th, 2010

ചിത്രരചനയില്‍ താല്പര്യമില്ലാത്തവര്‍ക്കു കൂടി വരയ്ക്കാന്‍ തോന്നിപ്പിക്കുന്ന വിധം ആകര്‍ഷകമാണ് ടക്സ്​പെയിന്റിന്റെ ഘടന. ടക്സ്​പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുള്ളവരെല്ലാം സ്റ്റാമ്പ് ടൂള്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാവണം. വിവിധ വലിപ്പത്തില്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വിവിധ സ്റ്റാമ്പുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍  ചിത്രത്തിന്റെ പേര് താഴെ ഇംഗ്ലീഷില്‍ എഴുതി കാണിക്കാറുണ്ടല്ലോ. ചിത്രത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ ശബ്ദവും കേള്‍ക്കാം. കേരളത്തിലെ പൂക്കളും പച്ചക്കറികളുമെല്ലാം ഇക്കൂട്ടത്തില്‍ കണ്ടിട്ടില്ലല്ലോ. അതിനുള്ള ശ്രമമാണ് ഞങ്ങള്‍ തുടങ്ങി വയ്ക്കുന്നത്. കേരളത്തിലെ പൂക്കളും പഴങ്ങളുമെല്ലാം ടക്സ്​പെയിന്റില്‍ സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമം. മുക്കുറ്റിപ്പൂവിന്റെ ചിത്രത്തില്‍ ക്ലിക്കു ചെയ്യുമ്പോള്‍ മുക്കുറ്റിപ്പൂവ് എന്ന ശബ്ദം കേള്‍ക്കാം. മുക്കുറ്റി എന്ന് മലയാളത്തില്‍ എഴുതികാണിക്കുകയും ചെയ്യും. എന്തൊക്കെയാണിതിനു ചെയ്യേണ്ടത് ?   ചുരുക്കി സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യുക. ആര്‍ക്കൈവ് മാനേജര്‍ (archive manager) ഉപയോഗിച്ച് അത് നിവര്‍ത്തുക.  യൂസറുടെ ഹോം ( user’s home ) ഫോള്‍ഡറിനകത്ത്  .tuxpaint ( ഡോട്ട് ടക്സ്​പെയിന്റ് ) എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.(ടക്സ്​പെയിന്റ് ഉപയോഗിച്ച് മുന്‍പ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഹോം ഫോള്‍ഡറിനുള്ളില്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടാവും. ഹോം ഫോള്‍ഡര്‍ തുറന്ന് അതിനകത്ത് ctrl  കീയും h എന്ന കീയും ഒരുമിച്ചമര്‍ത്തുക.അപ്പോള്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുക) അതു തുറന്ന് അതിനകത്ത് stamps എന്ന മറ്റൊരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതിനകത്തേക്ക് നിവര്‍ത്തിയ ഫോള്‍ഡര്‍ പകര്‍ത്തുക. ഫോള്‍ഡറിനു പേരു നല്കിയപ്പോള്‍ പേരിനു മുമ്പ് ഡോട്ട് നല്കിയതെന്തിനെന്നറിയുമോ ? ഗ്നു ലിനക്സിലെ രഹസ്യഫോള്‍ഡറുകളെല്ലാം (hidden directories ) ഡോട്ടിലാണു ( . ) തുടങ്ങുന്നത്. കീബോര്‍ഡിലെ കണ്‍ട്രോള്‍ ( control ) , എച്ച് ( h ) എന്നീ കട്ടകള്‍ അമര്‍ത്തുമ്പോള്‍ രഹസ്യഫോള്‍ഡറുകളെല്ലാം ദൃശ്യമാകുന്നു. ഒരിക്കല്‍ കൂടി ഇതേ കട്ടകളമര്‍ത്തിയാല്‍ രഹസ്യ ഫോള്‍ഡറുകളെല്ലാം അദൃശ്യമാകുന്നു. ഇനി ടക്സ്​പെയിന്റ് തുറന്ന് സ്റ്റാമ്പ് ടൂളില്‍ ക്ലിക്ക് ചെയ്ത് വിവിധ സ്റ്റാമ്പുകള്‍ ഉപയോഗിച്ചുനോക്കൂ. നമ്മുടെ ഭാഷയും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിനുള്ള അനവധി സാധ്യതകള്‍ ഗ്നുലിനക്സിലുണ്ട്. ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയറിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു.

ചുരുക്കത്തില്‍
1.മുകളില്‍ കൊടുത്തിരിക്കുന്ന “ഇവിടെ ” എന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡു ചെയ്യുക.
2.ഡൌണ്‍ലോഡു ചെയ്ത ഫയലില്‍ Rightclick ചെയ്യുക
3.Open with Archive Manager സെലക്ട് ചെയ്യുക.
5.അപ്പോള്‍ തുറന്നുവരുന്ന ജാലകത്തിലെ “EXTRACT”ബട്ടണില്‍ ക്ലിക്കു ചെയ്യുക.
6.നിങ്ങളുടെ Home ഫോള്‍ഡര്‍ തുറന്ന്
.tuxpaint എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക
7.ആ ഫോള്‍ഡറിനകത്ത്
stamps എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.
8.stamps എന്ന ഫോള്‍ഡറിനകത്തേക്ക് Extract ചെയ്തപ്പോള്‍ കിട്ടിയ keraleeyam എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്യുക.
9.ഇനി ടക്സ്​പെയിന്റ് തുറന്ന്  stamps ല്‍ ക്ലിക്കു ചെയ്തോളൂ. പുതിയ സ്റ്റാമ്പുകള്‍ അവിടെയുണ്ടാകും.

( സംശയങ്ങളുണ്ടെങ്കില്‍ 9496449969 എന്ന നമ്പറില്‍ ബന്ധപ്പെടുക )

പീച്ചിയിലെ പരിസ്ഥിതി ക്യാമ്പ്

thomasyoy October 17th, 2009

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍ വെച്ച് മൂന്ന് ദിവസം നീണ്ട പരിസ്ഥിതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.  നവംബര്‍ 3-ന്, 29 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും അടങ്ങുന്ന സംഘം പീച്ചിയിലെത്തി.  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന ഭക്ഷണ ശീലങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആഴത്തിലുള്ളതും ചിന്തോദ്ദീപകവുമായ ക്ലാസ്സുകള്‍ക്ക്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. വിജയരാഘവന്‍ നേതൃത്വം നല്‍കി. വനം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിക്കുന്ന നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസത്തെ വനയാത്ര ശ്രദ്ധേയമായിരുന്നു.  കാട്ടിനുള്ളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് അവിടുത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവിടുത്തെ അനവധിയായ  ഔഷധ സസ്യസമ്പത്തിനെക്കുറിച്ചും മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.  വൈകിട്ട്, ഓഫീസിനടുത്തുള്ള ഔഷധത്തോട്ടത്തിലെ അപൂര്‍വ്വ സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരിച്ചു.  പീച്ചി ഡാമും പൂന്തോട്ടവും അതിനോട് ചേര്‍ന്നുള്ള കേരളത്തിന്റെ ത്രിമാന മാതൃകയും കുട്ടികള്‍ക്ക് ആവേശകരമായ അനുഭവമായി.  ഒക്ടോബര്‍ 5 തിങ്കളാഴ്ച 3 മണിയോടെ ക്യാമ്പ്  പര്യവസാനിച്ചു എല്ലാവരും നാട്ടിലേക്ക് മടങ്ങി.

യുവജനോല്‍സവം

thomasyoy October 17th, 2009

2009-10 വര്‍ഷത്തെ യുവജനോല്‍സവം പൂര്‍വ്വാധികം ഭംഗിയായി നടന്നു. സെപ്റ്റംബര്‍ 22 രാവിലെ നടന്ന പൊതുസമ്മേളനം കൊച്ചി റിഫൈനറി ഡിവിഷനല്‍ മാനേജര്‍ ശ്രീ മോഹന്‍ലാല്‍ മുഖ്യാഥിതിയായിരുന്നു.  പഞ്ചായത്ത് പ്രസിഡന്റ് ശ്രി.ഇ.വി.തങ്കപ്പന്‍ ഭദ്രദീപം കൊളുത്തി. മാനേജര്‍, പ്രിന്‍സിപ്പാള്‍, പി.ടി.എ പ്രസിഡന്റ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ മല്‍സരങ്ങള്‍ അരങ്ങേറി. മൂന്ന് ദിവസം നീണ്ട കലാ മല്‍സരങ്ങള്‍ സ്കുളില്‍ ഉല്‍സവപ്രതീതി ഉളവാക്കി. 24-ന് വൈകിട്ട് വിജയികള്‍ക്കുള്ള സമ്മാന ദാനത്തോടെ യുവജനോല്‍സവത്തിന്റെ തിരശീല വീണു.

ജയ്ഹിന്ദ് ടിവിയില്‍ എസ്.എസ്.കെ.

sanalmadatheth September 29th, 2009

ജയ്ഹിന്ദ് ടി.വി. ന്യൂസ് ബുള്ളറ്റിനിലും കുട്ടികളുടെ വാര്‍ത്തയിലും ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മയും സ്കൂള്‍ വെബ്സൈറ്റും ഇടം നേടിയ വിവരം ചിലരെങ്കിലും അറിഞ്ഞുകാണും. സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കുട്ടികള്‍ വിശദീകരിക്കുന്നുണ്ട്. സ്കൂള്‍ വെബ്സൈറ്റിലൂടെ കവിതകള്‍ പ്രസിദ്ധീകരിച്ച കുട്ടികളും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.  കുട്ടികളുടെ വാര്‍ത്ത ഇവിടെ ക്ലിക്കുചെയ്താല്‍ കാണാവുന്നതാണ്. .ന്യൂസ്ബുള്ളറ്റിനില്‍ വന്ന വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്കു ചെയ്താല്‍ മതി.

Next »