സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം
thomasyoy July 4th, 2008
ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ജൂണ് 30 തിങ്കളാഴ്ച പ്രിന്‍സിപ്പാള്‍ വി. എ. തമ്പി ഉദ്ഘാടനം ചെയ്തു. കണ്‍വീനറായ കെ.വി.റെനി (സയന്‍സ് അധ്യാപകന്‍) സ്വാഗതം പറഞ്ഞു. യോഗത്തില്‍ അധ്യാപകനായ തോമസ് യോയാക്ക് ക്ലബ്ബ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.ചൊവ്വാഴ്ചതോറും ഉച്ചയ്ക്ക് സയന്‍സ് ക്വിസ് നടത്താനും,
സയന്‍സ് ബുള്ളറ്റിന്‍ ബോര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാനും, കുട്ടികളെക്കൊണ്ട്
പരീക്ഷണങ്ങള്‍ നടത്തിക്കാനും ശാസ്ത്രജ്ഞരെക്കുറിച്ചും കണ്ടുപിടുത്തങ്ങളെക്കുറിച്ചും ലേഖനങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ രസകരങ്ങളായ പരീക്ഷണങ്ങളും അവതരിപ്പിച്ചു.