Archive for the 'Uncategorized' Category

‘ജനമൈത്രി’ – നാടകവുമായി പോലീസ്

thomasyoy July 30th, 2010

പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി.  ‘ഏതു പ്രതിസന്ധി ഘട്ടത്തിലും  ആര്‍ക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ്  ജനമൈത്രി പദ്ധതിയുടെ സന്ദേശം.

വായനാവാരം ആഘോഷിച്ചു.

thomasyoy July 21st, 2010

ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ വായനാവാരം സ്കൂളില്‍ സമുചിതമായി കൊണ്ടാടി.  കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന, പദ്യം ചൊല്ലല്‍, നാടന്‍പാട്ട്, പ്രസംഗം, സാഹിത്യക്വിസ് തുടങ്ങിയ മല്‍സരങ്ങള്‍ നടത്തി.
മല്‍സര വിജയികള്‍

1. a. പോസ്റ്റര്‍ രചന (UP)
I-ആഷ്ന പി.ഇ (6C)
II-വിസ്മയ വിജയന്‍ (7B)
b.പോസ്റ്റര്‍ രചന (HS)
I-ദിവ്യ എം.വേണു
II-അഭയ ജോളി
2. a.പദ്യം ചൊല്ലല്‍ (UP)
I-സ്മൃതി കെ. ഭട്ടതിരി (5B)
II-ശ്രീജിത്ത് പി.എം (7B)
b.പദ്യം ചൊല്ലല്‍ (HS)
I-സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരി (8B)
II-ശ്രീലക്ഷ്മി ജയന്‍
3. a.നാടന്‍പാട്ട് (UP)
I-മീര ബാലകൃഷ്ണന്‍ & പാര്‍ട്ടി (5C)
II-അഞ്ജു &പാര്‍ട്ടി (6D)
b.നാടന്‍പാട്ട് (HS)
I-അനന്തു & പാര്‍ട്ടി (8B)
II-പാര്‍വ്വതി& പാര്‍ട്ടി (8B)
4. a.പ്രസംഗം (UP)
I-സേതുലക്ഷ്മി കെ.എസ്
II-പൂജിത് കൃഷ്ണന്‍
b.പ്രസംഗം (HS)
I-ദിവ്യ എം.വേണു
II-ശ്രീലക്ഷ്മി ജയന്‍
പ്രസംഗം (HS) (skt)
I-സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരി (8B)
5. സാഹിത്യക്വിസ് (HS)
I-കുര്യന്‍ ജോര്‍ജ് (10E)
II-സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരി (8B)

സ്കൂള്‍ മുറ്റത്തെ ഡിവി-ഡിവി മരച്ചുവട്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സീനിയര്‍ അധ്യാപികയായ വല്‍സ കെ പൌലോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അധ്യാപകരായ സനല്‍ കുമാര്‍, വിനീത, സുനിത, സിമ്മി,നിഷ, ശ്രീദേവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

FIRST SSK MEETING 2010

thomasyoy June 13th, 2010

The first meeting of SSK was held on 9-6-2010 Wednesday in the multimedia theater.Anjitha Venugopal welcomed the gathering.  There were three technical presentations by students. Jithu Prince and Mathew K Vaidyan of standard 8 introduced ‘Imagemagick, a command line image editing software. Sidharth, Appu, Shalu, Athira and Shelmi explained how GUIDO VAN ROBOT can be used for learning the logic behind programming.  Abhinav and Manu presented Malayalam computing and subtitling of foreign films. Mr.M. Balakrishna Pillai of S B T Gudalloor was the chief guest. Mr. Jay Jacob( ILUG-COCHIN), Samir Thahir, Sooraj Kenoth, M R Sanalkumar and Thomas Yoyaku also spoke on the occassion.

‘WORLD ENVIRONMENT’ DAY CELEBRATED

thomasyoy June 7th, 2010

world environment day

PTA President fixes the protection mesh guard

The ‘world environment day’ was celebrated with great enthusiasm in the school.  Asst.manager of ‘Hotel Hillpalace’ delivered the message. Trees were planted by the side of the ’sea port-air port’ road and in the school premises. A project for protecting the trees with metal mesh guards sponsored by Hotel Hill Palace has been declared by the chief guest. Distribution of trees under ‘ENTE MARAM’ project was also done on the same day.

Tuxpaint Localisation

sanalmadatheth May 20th, 2010

Read the report in THE NEW INDIAN EXPRESS.

Read the report in THE HINDU.

Screenshots of Tux paint Localization in Malayalam

tuxpaint splash-screen

tuxpaint splash-screen

Screenshot of Tux Paint interface in malayalam

Screenshot of Tux Paint interface in malayalam

thomasyoy March 6th, 2010

HEARTY CONDOLENCE TO OUR BELOVED ANANDU WHO LEFT US ON 3-3-2010

അനന്തു മുങ്ങി മരിച്ചു

thomasyoy March 6th, 2010

ഇരുമ്പനം ദേശത്തെയാകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനന്തു നാരായണന്‍ ചിത്രപ്പുഴ തുരുത്തുമന കടവില്‍ മുങ്ങി മരിച്ചു.  മാര്‍ച്ച് 3- ന്  വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അനന്തു ഒഴുക്കില്‍പ്പെട്ടു പോകുകയായിരുന്നു.  സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കലാകാരനുമായിരുന്നു.  സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ബന്ധുക്കളുമടങ്ങുന്ന ഒരു വന്‍ ജനാവലി അനന്തുവിന് അന്ത്യോപചാരമര്‍പ്പിച്ചു.

ഡിജിറ്റല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്കൂളിന് 2 അവാര്‍ഡുകള്‍……

thomasyoy March 6th, 2010

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ IT@School-ന്റെ സഹകരണത്തോടെ ഇടപ്പള്ളി ARTIST-ലും ചങ്ങമ്പുഴ പാര്‍ക്കിലുമായി നടന്ന മൂന്നു ദിവസത്തെ ഡിജിറ്റല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഡോക്ക്യമെന്ററി, വിദ്യാഭ്യാസ വിഭാഗങ്ങളില്‍ ഇരുമ്പനം സ്കൂള്‍ രണ്ട് അവാര്‍ഡുകള്‍ നേടി.  അധ്യാപകനും ഐ.ടി കോര്‍ഡിനേറ്ററുമായ തോമസ് യോയാക്ക് തയ്യാറാക്കിയ ‘വയനാട്ടിലേക്ക് ഒരു പഠനയാത്ര’, ടക്സ് പെയിന്റ് കസ്റ്റമൈസേഷന്‍ എന്നീ ചിത്രങ്ങളാണ് സമ്മാനാര്‍ഹമായത്.

പീച്ചിയിലെ പരിസ്ഥിതി ക്യാമ്പ്

thomasyoy October 17th, 2009

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍ വെച്ച് മൂന്ന് ദിവസം നീണ്ട പരിസ്ഥിതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.  നവംബര്‍ 3-ന്, 29 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും അടങ്ങുന്ന സംഘം പീച്ചിയിലെത്തി.  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന ഭക്ഷണ ശീലങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആഴത്തിലുള്ളതും ചിന്തോദ്ദീപകവുമായ ക്ലാസ്സുകള്‍ക്ക്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. വിജയരാഘവന്‍ നേതൃത്വം നല്‍കി. വനം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിക്കുന്ന നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസത്തെ വനയാത്ര ശ്രദ്ധേയമായിരുന്നു.  കാട്ടിനുള്ളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് അവിടുത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവിടുത്തെ അനവധിയായ  ഔഷധ സസ്യസമ്പത്തിനെക്കുറിച്ചും മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.  വൈകിട്ട്, ഓഫീസിനടുത്തുള്ള ഔഷധത്തോട്ടത്തിലെ അപൂര്‍വ്വ സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരിച്ചു.  പീച്ചി ഡാമും പൂന്തോട്ടവും അതിനോട് ചേര്‍ന്നുള്ള കേരളത്തിന്റെ ത്രിമാന മാതൃകയും കുട്ടികള്‍ക്ക് ആവേശകരമായ അനുഭവമായി.  ഒക്ടോബര്‍ 5 തിങ്കളാഴ്ച 3 മണിയോടെ ക്യാമ്പ്  പര്യവസാനിച്ചു എല്ലാവരും നാട്ടിലേക്ക് മടങ്ങി.

ജയ്ഹിന്ദ് ടിവിയില്‍ എസ്.എസ്.കെ.

sanalmadatheth September 29th, 2009

ജയ്ഹിന്ദ് ടി.വി. ന്യൂസ് ബുള്ളറ്റിനിലും കുട്ടികളുടെ വാര്‍ത്തയിലും ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മയും സ്കൂള്‍ വെബ്സൈറ്റും ഇടം നേടിയ വിവരം ചിലരെങ്കിലും അറിഞ്ഞുകാണും. സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൂട്ടായ്മ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കുട്ടികള്‍ വിശദീകരിക്കുന്നുണ്ട്. സ്കൂള്‍ വെബ്സൈറ്റിലൂടെ കവിതകള്‍ പ്രസിദ്ധീകരിച്ച കുട്ടികളും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.  കുട്ടികളുടെ വാര്‍ത്ത ഇവിടെ ക്ലിക്കുചെയ്താല്‍ കാണാവുന്നതാണ്. .ന്യൂസ്ബുള്ളറ്റിനില്‍ വന്ന വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്കു ചെയ്താല്‍ മതി.

Next »