സ്വാതന്ത്ര്യദിനാഘോഷം
thomasyoy September 14th, 2009
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ശ്രി. വി.എ.തമ്പി, അധ്യാപകരായ ശ്രി. ബേബി, ബിജോയ്, ശോഭനകുമാരി, അജിത, പി.ടി.എ പ്രതിനിധി ശ്രി. സതീശന്‍ എന്നിവരെക്കൂടാതെ വിദ്യാര്‍ത്ഥി പ്രതിനിധികളും സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നിറപ്പകിട്ടാര്‍ന്ന പി.ടി ഡിസ്പ്ലേയും നടന്നു. സ്കൌട്ട്, റെഡ് ക്രോസ് വിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ശ്രദ്ധേയമായി. കുട്ടികള്‍ക്ക് മധുര പലഹാര വിതരണം നടത്തി.ഇതോടനുബന്ധിച്ചു നടന്ന ചിത്രരചനാമത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
- വാര്‍ത്ത
- Comments(0)
