ഓണാഘോഷം ഗംഭീരമായി….
thomasyoy September 14th, 2009
ഗതകാല സ്മരണളുണര്‍ത്തിക്കൊണ്ട് പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില്‍ നടന്നു. 9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു. തനത് കലാരൂപങ്ങളായ തിരുവാതിരയും കൊയ്ത്തുപാട്ടും നൃത്തവും ഏവരുടെയും മനം കവര്‍ന്നു. സ്കൂളങ്കണത്തില്‍ നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്‍വ്വേകി. മാവേലി മന്നന്‍ കുട്ടികളുടെ പൂക്കളങ്ങള്‍ സന്ദര്‍ശിച്ച് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പൂക്കള മത്സരം HS വിഭാഗത്തില്‍ 10 C യും UP വിഭാഗത്തില്‍ 7 A യും ജേതാക്കളായി. അധ്യാപകരുടെ ഗാനമേള കുട്ടികളില്‍ വലിയ ഉല്‍സാഹമുണര്‍ത്തി. സ്കൂളങ്കണത്തില്‍ അധ്യാപികമാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച പള്ളിയോടത്തിന്റെ കട്ടൌട്ട് പ്രത്യേക പ്രശംസ പിടിച്ചുപറ്റി. കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി.
- വാര്‍ത്ത
- Comments(0)
