പീച്ചിയിലെ പരിസ്ഥിതി ക്യാമ്പ്
thomasyoy October 17th, 2009
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തില്‍ വെച്ച് മൂന്ന് ദിവസം നീണ്ട പരിസ്ഥിതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നവംബര്‍ 3-ന്, 29 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും അടങ്ങുന്ന സംഘം പീച്ചിയിലെത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന ഭക്ഷണ ശീലങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആഴത്തിലുള്ളതും ചിന്തോദ്ദീപകവുമായ ക്ലാസ്സുകള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. വിജയരാഘവന്‍ നേതൃത്വം നല്‍കി. വനം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിക്കുന്ന നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസത്തെ വനയാത്ര ശ്രദ്ധേയമായിരുന്നു. കാട്ടിനുള്ളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് അവിടുത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവിടുത്തെ അനവധിയായ ഔഷധ സസ്യസമ്പത്തിനെക്കുറിച്ചും മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. വൈകിട്ട്, ഓഫീസിനടുത്തുള്ള ഔഷധത്തോട്ടത്തിലെ അപൂര്‍വ്വ
സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരിച്ചു. പീച്ചി ഡാമും പൂന്തോട്ടവും അതിനോട് ചേര്‍ന്നുള്ള കേരളത്തിന്റെ ത്രിമാന മാതൃകയും കുട്ടികള്‍ക്ക് ആവേശകരമായ അനുഭവമായി. ഒക്ടോബര്‍ 5 തിങ്കളാഴ്ച 3 മണിയോടെ ക്യാമ്പ് പര്യവസാനിച്ചു എല്ലാവരും നാട്ടിലേക്ക് മടങ്ങി.
- Uncategorized
- Comments(0)
