ക്രിസ്മസ് ആഘോഷം
thomasyoy January 14th, 2010
ഈ വര്‍ഷത്തെ ക്രിസ്മസ്, സ്കൂളില്‍ അത്യുല്‍സാഹത്തോടെ ആഘോഷിച്ചു. സ്കൂളങ്കണവും ക്ലാസ്സ് മുറികളും നക്ഷത്ര ദീപങ്ങള്‍ കൊണ്ടും വര്‍ണ്ണക്കടലാസുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. കരിങ്ങാച്ചിറ കത്തീഡ്രലിലെ വികാരി ഫാ.ജേക്കബ് പ്രധാന ക്രിസ്മസ് സന്ദേശം നല്കി. കുട്ടികളുടെ ക്രിസ്മസ് അപ്പൂപ്പന്‍മാര്‍ സ്കൂളങ്കണത്തില്‍ ക്രിസ്മസ് ഗാനങ്ങള്‍ക്കൊത്ത് ചുവടുവെച്ചു.
തിരുപ്പിറവിയുടെ നിശ്ചല ദൃശ്യം അവിസ്മരണീയമായിരുന്നു. പൊന്നും മൂരും കുന്തിരിക്കവുമായി കിഴക്കുനിന്നും മൂന്ന് രാജാക്കന്മാരെത്തി. മാലാഖമാര്‍ ഉണ്ണിയേശുവിന് സ്തുതി ഗീതം പാടി.
കുട്ടികളുടെ വിവിധ ഗ്രൂപ്പുകള്‍ കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകരുടെ കരോള്‍ ഗാനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.
- വാര്‍ത്ത
- Comments(0)

