വയനാട്ടിലേക്ക് ഒരു പഠനയാത്ര
thomasyoy January 14th, 2010
സ്കൂളിലെ 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം പഠനയാത്രയുടെ ഭാഗമായി വയനാട് സന്ദര്‍ശിച്ചു. അവിടുത്തെ പ്രധാന ആകര്‍ഷണങ്ങളായ തോല്‍പ്പെട്ടി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ഇടക്കല്‍ ഗുഹ, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ രണ്ട് ദിവസം നീണ്ട യാത്രക്കിടയില്‍ സംഘം സന്ദര്‍ശിച്ചു. തോല്‍പ്പെട്ടി വനത്തിനുള്ളിലൂടെ 25 കിലോമീറ്ററോളം ജീപ്പില്‍ സഞ്ചരിച്ച കുട്ടികള്‍ക്ക്, കാട്ടാന, കാട്ടുപോത്ത്, വിവിധ തരം കുരങ്ങുകള്‍, മയില്‍ തുടങ്ങിയ വന്യ മൃഗങ്ങളെ അടുത്ത് കാണാന്‍ കഴിഞ്ഞു. അതിപുരാതനമായ തിരുനെല്ലി ക്ഷേത്രവും സമീപത്തെ പാപനാശിനിപ്പുഴയും കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി. കുറുവാദ്വീപിലേക്ക് ഒഴുക്കുള്ള പുഴയിലൂടെയുള്ള ബോട്ടുയാത്ര സാഹസീകത നിറഞ്ഞതായിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ വശ്യമായ
വന്യഭംഗി ഒരിക്കലും മറക്കാന്‍ കഴിയില്ല. ചരിത്രം ഉറങ്ങുന്ന ഇടക്കല്‍ ഗുഹയിലേക്കുള്ള പ്രവേശനം കഠിനമായിരുന്നെങ്കിലും അതിനുള്ളിലെ ശിലാലിഖിതങ്ങളും കൊതിപ്പിക്കുന്ന തണുപ്പും അവിസ്മരണീയമായ അനുഭവമായിരുന്നു.
- വാര്‍ത്ത
- Comments(1)


ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് നടത്തിയ വയനാട് സന്ദര്‍ശനം ഓര്‍മ വരുന്നു…