സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യദിനം ആചരിച്ചു.

thomasyoy September 22nd, 2012

IB MANOJ INAUGURATES THE PROGRAMME

IB MANOJ TALKS ABOUT THE FOUR FREEDOMS

IB MANO AND SREEKANTH

ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ ഐ.ബി.മനോജ് (ഫ്രീ ലേണിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ എം..പോളി, പ്രിന്‍സിപ്പല്‍ വി..തമ്പി ,സീനിയര്‍ അസിസ്റ്റന്റ് വത്സ കെ പൗലോസ്, .ടി. കോ-ഓര്‍ഡിനേറ്റര്‍ തോമസ് യോയാക്ക്,എം.ആര്‍.സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്കൂളിലെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയുടെ (SSK VHSS IRIMPANAM) കണ്‍വീനറും വിദ്യാര്‍ത്ഥി പ്രതിനിധിയുമായ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ്​വെയറുകള്‍ ഉറപ്പു നല്കുന്ന നാല് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ചും സംസാരിച്ചു. എസ്.എസ്.കെ അംഗമായ മാത്യു കെ വൈദ്യന്‍ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ വായിച്ചു. ഉച്ചയ്ക്കശേഷം മൂന്നു മണിക്ക് മള്‍ട്ടി മീഡിയ മുറിയില്‍ വച്ചു നടന്ന യോഗത്തില്‍ എസ്.എസ്.കെ ജോയിന്റ് കണ്‍വീനര്‍ ജ്യോതിക സ്വാഗതമാശംസിച്ചു . സ്വതന്ത്രസോഫ്റ്റ്​വെയറുകളുടെ സ്ഥിരത,ഉപഭോക്തൃസൗഹൃദസ്ഥിതി,തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയെക്കുറിച്ചും ഉദ്ഘാടകനായ ഐ.ബി.മനോജ് (ഫ്രീ ലേണിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) സംസാരിച്ചു.. പ്രോഗ്രാമിങ്ങ് അറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയര്‍ രംഗത്ത് സംഭാവനകള്‍ നല്കാന്‍ കഴിയുമെന്ന് ടക്സ്​പെയിന്റിന് പുതിയ ഇന്റര്‍ഫേസ് നല്കിയതിലൂടെ ഇരുമ്പനം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഹാര്‍ഡ്​വെയര്‍, സോഫ്റ്റ്​വെയര്‍ രംഗങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കുറവാണെന്നും ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തകനായ ശ്രീകാന്ത് സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

One Response to “സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യദിനം ആചരിച്ചു.”

  1. Thomason 10 Oct 2012 at 6:12 am

    അറിവ്‌ പങ്കുവയ്‌ക്കാനുള്ളതാണെന്ന മഹനീയ ദര്‍ശനം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിലൂടെ നമ്മില്‍ താനേ വളര്‍ന്നുകൊള്ളും. അറിവിനെ മൂടിവച്ചുകൊണ്ട്‌ അതിനെ വെറുമൊരു വില്‍പ്പനച്ചരക്കായി മാറ്റുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഒരുപക്ഷേ നമ്മുടെ മനോഭാവം പോലും അത്തരത്തില്‍ വികലമായേക്കാം. അറിവിനെ സ്വതന്ത്രമാക്കാന്‍ വേണ്ടിയുള്ള അതിനെ പങ്കു വയ്ക്കാന്‍ പഠിപ്പിക്കുന്ന ഇരിമ്പനം സ്കൂളിനും അതിന്റെ എല്ലാ മാതൃകാ പ്രവര്‍ത്തങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നു.

Trackback URI | Comments RSS

Leave a Reply

Anti-Spam Protection by WP-SpamFree