SSK

sanalmadatheth May 22nd, 2009

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സംഗമം

20-5-2009
ഇരുമ്പനം
ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും ഐലഗ്-കൊച്ചിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സംഗമം മെയ് 25 മുതല്‍ 29 വരെ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ വച്ചു നടക്കുന്നു. പൈതണ്‍(python) പ്രോഗ്രാമിങ്ങിലാണ് കുട്ടികള്‍ക്കു പരിശീലനം നല്കുന്നത്. പൈതണ്‍ വര്‍ക്ക്ഷോപ്പിന്റെ ഉദ്ഘാടനം മെയ് 25 ന് രാവിലെ 9.30 ന് പി.ടി.എ. പ്രസിഡന്റ് ചന്ദ്രന്‍ കുന്നപ്പിള്ളി നിര്‍വഹിക്കുന്നു. ഐലഗ് – കൊച്ചി പ്രവര്‍ത്തകരായ സമീര്‍ , ശ്രീനാഥ് , മനു, ഹരി എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു. മെയ് 29 ന് കുട്ടികളും അദ്ധ്യാപകരും സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തകരുമടങ്ങുന്ന ” സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മ ” എന്ന കുട്ടികളുടെ യൂസര്‍ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഐലഗ്-കൊച്ചിയുടെ സ്ഥാപക അംഗമായ ജെ ജേക്കബ് ,വിമല്‍ ജോസഫ് (SPACE Kerala) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു .
കുട്ടികളുടെ ക്രിയാത്മക ശേഷികള്‍ വളര്‍ത്തുകയും സ്വതന്ത്ര സോഫ്റ്റ്​വെയറുകള്‍ക്കു പിന്നിലുള്ള ആദര്‍ശങ്ങള്‍ അവര്‍ക്കു പകര്‍ന്നു നല്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് , കുട്ടികളുടെയും അദ്ധ്യാപകരുടെയും സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തകരുടെയും ഈ കൂട്ടായ്മ രൂപപ്പെടുന്നത്. കുട്ടികളും അദ്ധ്യാപകരും തയ്യാറാക്കുന്ന വിവിധ വിഷയങ്ങളിലുള്ള ടെക്നിക്കല്‍ പ്രസന്റേഷന്‍സ് , ഡോക്യുമെന്ററി , വീഡിയോ എന്നിവയുടെ പ്രദര്‍ശനവും കൂട്ടായ്മയുടെ പ്രതിമാസ പദ്ധതികളാണ്. ബ്ലോഗിങ്ങ് , വിക്കിപീഡിയ മാദ്ധ്യമങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുക എന്നതും കൂട്ടായ്മയുടെ ലക്ഷ്യമാണ്. വിശദവിവരങ്ങള്‍ താഴെ നല്കുന്നു.

സംഘാടകര്‍ :

വി.എച്ച്.എസ്.എസ്.ഇരുമ്പനം

ഇന്ത്യന്‍ ലിബ്രെ യൂസര്‍ ഗ്രൂപ്പ് , കൊച്ചിന്‍

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സംഗമം – ലക്ഷ്യങ്ങള്‍

  • കമ്പ്യൂട്ടിങ്ങിന്റെയും കമാന്റ് ലൈന്‍ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്ങിന്റെയും പൈതണ്‍ പ്രോഗ്രാമിങ്ങിന്റെയും അടിസ്ഥാനാശയങ്ങള്‍ പരിചയപ്പെടുത്തുക
  • സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെ പ്രസക്തിയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക
  • പഠിക്കുകയും പഠിച്ചത് പങ്കുവയ്ക്കുകയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്ന കുട്ടികളുടെയും അദ്ധ്യാപകരുടെയും സമൂഹം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിനുപകരിക്കുന്ന ആശയങ്ങളും സാങ്കേതിക വിദ്യകളും രൂപപ്പെടുത്തുന്നതിനുള്ള ശേഷിയുണ്ടാക്കുക.
  • കമ്പ്യൂട്ടര്‍ ഹാര്‍ഡ്​വെയറുകള്‍ സംബന്ധിച്ച് ആഴത്തിലുള്ള അറിവ് കുട്ടികള്‍ക്കു നല്കുക
  • കുട്ടികളെയും അദ്ധ്യാപകരെയും രസകരമായ പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുത്തുക

തീയതി : 25 -29 മെയ് 2009
വേദി : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരുമ്പനം
തൃപ്പൂണിത്തുറ , കൊച്ചി
സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കമ്മ്യൂണിറ്റിയുടെ ഈ കൂട്ടായ്മയില്‍ അതിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
സനല്‍ കുമാര്‍
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ , സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സംഗമം
വി.എച്ച്.എസ്.എസ്.ഇരുമ്പനം
കാര്യ പരിപാടി


Workshop on Programming using the Python Language


തീയതി : 25 – 28 മെയ് 2009
പങ്കെടുക്കുന്നര്‍ : പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍
ലക്ഷ്യങ്ങള്‍

  • സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കുട്ടികളിലെത്തിക്കുകയും അതിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പഠിക്കുകയും പങ്കുവയ്ക്കുകയും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക.
  • കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനാശയങ്ങള്‍ കുട്ടികളിലെത്തിക്കുക
  • കമാന്റ് ലൈന്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശേഷി കുട്ടികളിലുണ്ടാക്കുക.
  • പ്രോഗ്രാമിങ്ങ് രീതികള്‍ പരിചയപ്പെടുത്തുക
  • എളുപ്പത്തില്‍ പഠിക്കാവുന്ന പൈതണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് ഭാഷ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക.
  • ഒരാശയത്തെ എങ്ങനെ പ്രോഗ്രാമാക്കി മാറ്റാം എന്ന് പഠിപ്പിക്കുക.
  • ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ രചനകള്‍ പ്രചരിപ്പിക്കുന്നതെങ്ങനെ ?
  • നാലുപേരടങ്ങുന്ന സംഘങ്ങളാക്കി കുട്ടികളെ തിരിക്കുകയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പുതിയ ആശയങ്ങള്‍ കണ്ടെത്തുകയും പ്രോഗ്രാമുകള്‍ തയ്യാറാക്കുകയും ചെയ്യുക

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മ – വി.എച്ച്.എസ്.എസ്. ഇരുമ്പനം

വീക്ഷണം ( vision )
സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെ അടിസ്ഥാന മൂല്യങ്ങള്‍ മനസ്സിലാക്കുകയും , തങ്ങളുടെ സ്വാതന്ത്ര്യത്തെ പഠിക്കുന്നതിനും , പഠിച്ചത് പങ്കുവയ്ക്കുന്നതിനും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും പ്രയോജനപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കമ്മ്യൂണിറ്റി അംഗങ്ങളുടെയും കൂട്ടായ്മ സൃഷ്ടിക്കുക. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും പാഠ്യപദ്ധതി , സിലബസ് , സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപരമായ ചര്‍ച്ചകളിലേര്‍പ്പെടുന്നതിനുള്ള വേദിയാണ് കൂട്ടായ്മ.
കോ-ഓര്‍ഡിനേറ്റര്‍ : തോമസ് യോയാക്ക്
സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ : സനല്‍ കുമാര്‍
വിദ്യാര്‍ത്ഥി പ്രതിനിധികള്‍
പ്രവര്‍ത്തനങ്ങള്‍

  • പ്രസന്റേഷന്‍ ഡമോണ്‍സ്ട്രേഷന്‍ എന്നിവയിലൂടെ വിവിധ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സാങ്കേതികവിദ്യകളെ സംബന്ധിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ചര്‍ച്ച.
  • കുട്ടികളില്‍ സാമൂഹികാവബോധം സൃഷ്ടിക്കുന്ന വീഡിയോ പ്രദര്‍ശനങ്ങള്‍
  • സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്കൂള്‍ , പരിസ്ഥിതി , സമൂഹം – എന്നിവ എങ്ങനെ മികച്ചതാക്കാം – ചര്‍ച്ച.
  • സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ നയിക്കുന്ന വര്‍ക്ക് ഷോപ്പുകളും പ്രസന്റേഷനുകളും
  • സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കമ്മ്യൂണിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് കുട്ടികള്‍ക്ക് അവസരമൊരുക്കല്‍.
  • സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കമ്മ്യൂണിറ്റി പ്രോഗ്രാമുകളില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും, സ്കൂളില്‍ കുട്ടികളുപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുകയും ചെയ്യുക
  • സ്വതന്ത്ര സോഫ്റ്റ്​വെയറുകളുമായി ബന്ധപ്പെട്ട രചനകള്‍ പ്രസിദ്ധീകരിക്കുക

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രശ്നോത്തരി മത്സരം (Free Software Quiz Contest)

തീയതി : 29-5-09, വെള്ളി, 9.30 pm

  • സ്കൂളിലും വര്‍ക്ക്ഷോപ്പിലും പഠിച്ചത് ഓര്‍മ്മ പുതുക്കല്‍
  • സ്വതന്ത്ര സോഫ്റ്റ്​വെയറുകളുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള അവസരം
  • സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ മത്സരിക്കാനുള്ള ശേഷിയുണ്ടാക്കുകയും മത്സരിക്കുന്നതിലൂടെ സഹകരിക്കാനുള്ള കഴിവുണ്ടാക്കുകയും ചെയ്യുക.

സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് :
Abacus Peripherals Pvt Ltd
Mavericks DigiBrain Pvt Ltd
Computer Hardware Internals Demonstration

Date : 29-5-09, 11.00pm

  • Teach students of the hidden interiors of computer hardware
  • Two students will be given sufficient classes and practice before and they will explain the technology to the visitors.
  • CRT Monitor, SMPS, Hard Disk, Optical Drives and Printers will be explained.

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സെമിനാറുകള്‍
സ്വതന്ത്ര സോഫ്റ്റ്​വെയര്‍ , സ്വതന്ത്ര സമൂഹം
നയിക്കുന്നത് : ജേ ജേക്കബ് (ഐലഗ്ഗ് കൊച്ചിന്‍ – സ്ഥാപക അംഗം )
സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെ പരമപ്രധാനമായ മൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ഈ മൂല്യങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി രൂപം കൊണ്ട സാങ്കേതിക വിദ്യയെപ്പറ്റി സംസാരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രസ്ഥാനത്തിന്റെ സമകാലികാവസ്ഥയും ; കേരളത്തിലും ഇന്ത്യയിലും ലോകത്താകെയും അതിന്റെ ഭാവിയെക്കുറിച്ചും വിശദീകരിക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്​വെയറുകളും സ്റ്റുഡന്റ് കമ്മ്യൂണിറ്റിയുടെ ഭാവിയും

(Future of Student Community through Swathanthra Software)
നയിക്കുന്നത് : വിമല്‍ ജോസഫ് (SPACE, Kerala)

സ്കൂളില്‍ രൂപം കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയുടെ സാദ്ധ്യതകള്‍ പരിശോധിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ സംഗമം – കാര്യപരിപാടി – സമഗ്ര രൂപരേഖ
വേദികള്‍
കമ്പ്യൂട്ടര്‍ ലാബ്
സ്കൂള്‍ മെയിന്‍ ഹാള്‍
പൈതണ്‍ വര്‍ക്ക്ഷോപ്പ് -ഉദ്ഘാടന യോഗം(മെയ്-25 -രാവിലെ ഒന്‍പതിന് കമ്പ്യൂട്ടര്‍ ലാബില്‍)
സ്വാഗതം : ശ്രീ വി.എ.തമ്പി , പ്രിന്‍സിപ്പല്‍ , വി.എച്ച്.എസ്.എസ്.ഇരുമ്പനം
ഉദ്ഘാടനം : ശ്രീ ചന്ദ്രന്‍ കുന്നപ്പിള്ളി , പി.ടി.എ.പ്രസിഡന്റ്
അദ്ധ്യക്ഷന്‍ : ശ്രീ എം.ഐ.ആന്‍ഡ്രൂസ് , മാനേജര്‍ , വി.എച്ച്.എസ്.എസ്.ഇരുമ്പനം
കൃതജ്ഞത : ശ്രീ തോമസ് യോയാക്ക് , (സ്കൂള്‍ ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍)
പൈതണ്‍ വര്‍ക്ക്ഷോപ്പ്
തീയതി : 25 , 26 , 27 , 28 മെയ് 2009
സമയം – 9.00 – 12.00 ( ഒന്നാമത്തെ ബാച്ച്)
1.00 – 4.00 ( രണ്ടാമത്തെ ബാച്ച്)
തീയതി : 29-5-2009 , വെള്ളി
9.30 pm : ക്വിസ് മത്സരം
11.00pm : PC Hardware Expo
12:30pm : ഉച്ചഭക്ഷണം

സ്കൂള്‍ യൂസര്‍ ഗ്രൂപ്പ് രൂപീകരണ യോഗം – കാര്യപരിപാടി

1.30pm : സ്വാഗതം – ശ്രീ. വി.എ.തമ്പി (Principal , V.H.S.S.Irimpanam)
1.45pm : അദ്ധ്യക്ഷ പ്രസംഗം : ശ്രീ എം.ഐ.ആന്‍ഡ്രൂസ് (Manager , V.H.S.S.Irimpanam)
2.00pm : ഉദ്ഘാടനം : ജേ ജേക്കബ് ( സ്ഥാപകാംഗം – ഐലഗ്- കൊച്ചിന്‍ )
2:15 pm : കുട്ടികളുടെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രതിജ്ഞ
2.30pm : യൂസര്‍ ഗ്രൂപ്പ് ലക്ഷ്യങ്ങളെ പറ്റി : ശ്രീ തോമസ് യോയാക്ക് ( കോ-ഓര്‍ഡിനേറ്റര്‍ , എസ്.എസ്.കെ)
2.50pm : എസ്.എസ്.കെ.അജണ്ട – പദ്ധതികള്‍: ശ്രീ. എം.ആര്‍ .സനല്‍ കുമാര്‍ (സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ , എസ്.എസ്.കെ )
3.00pm : സംഗമത്തെപ്പറ്റി കുട്ടികളുടെ ഫീഡ്ബാക്ക്.
3.15pm : സ്വതന്ത്ര സോഫ്റ്റ്​വെയര്‍ , സ്വതന്ത്ര സമൂഹം – സെമിനാര്‍
നയിക്കുന്നത് : ജെ ജേക്കബ്
3.50pm : സ്വതന്ത്ര സോഫ്റ്റ്​വെയറും സ്റ്റുഡന്റ് കമ്മ്യൂണിറ്റിയുടെ ഭാവിയും – സെമിനാര്‍
നയിക്കുന്നത് – വിമല്‍ ജോസഫ്
4.15pm : ചായ
4.30pm : കൃതജ്ഞത : എം. ആര്‍. സനല്‍ കുമാര്‍
4.40pm – 5.15pm – കമ്മ്യൂണിറ്റിയും കുട്ടികളും അദ്ധ്യാപകരുമായി ആശയ വിനിമയം.
5.15pm – സമാപനം
Contact Persons for Programme

Chairperson : M I Andrews, (9447077454)
Manager, VHSS Irimpanam
School Event Coordinators : Thomas Yoyaku (9446741625)
( thomasyoyaku2000@yahoo.co.in )
Sanal Kumar (9496449969)
( sanalmadatheth@gmail.com )
Teaching Staff, VHSS Irimpanam
ILUG Programme Coordinator : Sameer Mohamed Thahir (9995717112)
( sameer.thahir@gmail.com )
ProgrammingWorkshop
Coordinators : Sreenadh H (9747173432)( sreenadh1987@gmail.com )
Harikrishnan T R
Manu Ram
PROGRAMME DETAILS IN ENGLISH.pdf

PROGRAMME DETAILS IN MALAYALAM.pdf

  • Comments(0)

Trackback URI | Comments RSS

Leave a Reply

Spam Protection by WP-SpamFree