Archive for the tag 'sibi malayil'

ഇരുമ്പനം സ്കൂളില്‍ നടന്ന ചലച്ചിത്ര പഠനാസ്വാദന ക്യാമ്പ് ചിത്രങ്ങളിലൂടെ………..

sanalmadatheth September 24th, 2008

വിദ്യാഭ്യാസ സാസ്കാരിക വകുപ്പു മന്ത്രി ശ്രീ എം.എ.ബേബിയെയും

എം.എല്‍.എ.ശ്രീ എം.ജെ.ജേക്കബിനെയും വേദിയിലേക്കാനയിക്കുന്നു.

പുഷ്പവര്‍ഷങ്ങളേറ്റ് മന്ത്രിയും എം.എല്‍.എ. യും വേദിയിലേക്ക്………പിന്നില്‍ പ്രിന്‍സിപ്പാള്‍ ശ്രീ വി.എ.തമ്പി.

ഉദ്ഘാടന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ.ബേബി , എം.എല്‍.എ. ശ്രീ എം.ജെ.ജേക്കബ് ,

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ശ്രീ കെ . ആര്‍ . മോഹനന്‍ ,

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഭാസുരാദേവി ,സിബി മലയില്‍ എന്നിവര്‍

ഉദ്ഘാടന വേദിയില്‍ നിന്ന്…….

മന്ത്രിയെ കാത്തിരിക്കുന്ന സദസ്സ്…………

വേദിയുടെ വിദൂര വീക്ഷണം………..

ഡോ.കെ.എസ്. ശ്രീകുമാര്‍(സെക്രട്ടറി , ചലച്ചിത്ര അക്കാഡമി ) , സജിത ( ചലച്ചിത്ര അക്കാഡമി ) ,

കെ.ആര്‍. മോഹനന്‍ ( ചെയര്‍മാന്‍ , ചലച്ചിത്ര അക്കാഡമി ) , സിബി മലയില്‍ ( ചലച്ചിത്ര സംവിധായകന്‍ ),

ഗിരീഷ് ( തിരക്കഥാകൃത്ത് – വെറുതെ ഒരു ഭാര്യ ) എന്നിവര്‍ സ്കൂള്‍ ലൈബ്രറിയില്‍

പ്രശസ്ത ചലച്ചിത്ര സംവിധായകനായ സിബി മലയില്‍ ക്യാമ്പില്‍ കുട്ടികളുമായി സംവദിക്കുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ സിബി മലയില്‍ ക്യാമ്പിന് ആശംസകളര്‍പ്പിക്കുന്നു.

ഓട്ടോഗ്രാഫ് ഒപ്പിട്ടു തരുമോ….? കുട്ടികള്‍ ഓട്ടോഗ്രാഫിനായി സിബി മലയിലിനു ചുറ്റും കൂടുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ ചിത്രശാലയില്

സിനിമ – എക്കാലത്തെയും മഹത്തായ കല

sanalmadatheth September 23rd, 2008

ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലാരൂപമെന്ന് മഹാനായ ലെനിന്‍ വിശേഷിപ്പിച്ച സിനിമയെന്ന കലാരൂപത്തെ പുതിയ രീതിയില്‍ നോക്കിക്കാണുന്നതിന് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രേരണയേകുന്നതായിരുന്നു , ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചലച്ചിത്ര പഠനാസ്വാദന ക്യാമ്പ് . സെപ്റ്റംബര്‍ 18 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി എം . എ . ബേബി പത്തു പുസ്തകങ്ങള്‍ നല്കുന്ന അനുഭവം ഒരു നല്ല സിനിമയ്ക്കു നല്കാന്‍ കഴിയുമെന്നഭിപ്രായപ്പെട്ടു.

അശ്വത്ഥാമാവ് , പുരുഷാര്‍ത്ഥം എന്നീ സിനിമകളുടെ സംവിധായകനായ കെ . ആര്‍ . മോഹനന്‍ ചലച്ചിത്ര കലയുടെ ചരിത്രവും , സാങ്കേതികാംശങ്ങളും കുട്ടികള്‍ക്കു പരിചയപ്പെടുത്തി . ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം നല്ല സിനിമകള്‍ കുട്ടികളുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും വിവരിച്ചു .

Best Critic of the year അവാര്‍ഡു നേടിയ ജി . പി . രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം കുട്ടികള്‍ക്കു പരിചയപ്പെടുത്തി . Great Dictator എന്ന ചാപ്ലിന്‍ ചിത്രത്തില്‍ ക്ഷുരകന്‍ ഹിറ്റ്ലര്‍ക്കു പകരം സംസാരിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചാണ് . ലോകസിനിമയിലെ പ്രധാന ശബ്ദനിമിഷങ്ങളിലൊന്നാണിതെന്നദ്ദേഹം അഭിപ്രായപ്പെട്ടു . ജനാധിപത്യവാദിയായ ഈ ചലച്ചിത്രകാരനെ അമേരിക്കന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റെന്നു മുദ്ര കുത്തി നാടുകടത്തുകയുണ്ടായി .

സ്ത്രീയെ ശരീരമായി മുദ്ര കുത്തുന്ന ഹോളിവുഡ് സിനിമയുടെ ചിന്താദാരിദ്ര്യത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുകയുണ്ടായി . ജെയിംസ് ബോണ്ട് സിനിമകള്‍ തന്നെയാണിതിനുത്തമോദാഹരണം .
പ്രചാരണലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ടതാണ് ഗ്രിഫിത്തിന്റെ Birth of Nation . KKK യുടെ പ്രചാരണമായിരുന്നു ലക്ഷ്യം . മാര്‍ക്സ് കാണാത്ത ഈ കലയുടെ പോഷണത്തിനായി ലെനിന്‍ സോവിയറ്റുയൂണിയനില്‍ ഫിലിം സ്കൂള്‍ സ്ഥാപിച്ചു . ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍ കമ്യൂണിസ്റ്റ് പ്രചാരണ സിനിമ തന്നെയാണ് . എങ്കിലും സിനിമയുടെ ഭാഷയും വ്യാകരണവും ചമച്ച ചിത്രം എന്ന പ്രസക്തി ഇതിനുണ്ട് . 75 വര്‍ഷങ്ങള്‍ പിന്നിട്ട മലയാള സിനിമയുടെ ചരിത്രവും അദ്ദേഹം വിവരിച്ചു .
തന്റെ കുട്ടിക്കാലത്തെ സിനിമാഭിനിവേശങ്ങള്‍ പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ കുട്ടികളുമായി പങ്കുവച്ചു . തനിക്കു ലഭിച്ച ഫിലിം നെഗറ്റീവുകള്‍ കൂട്ടിച്ചേര്‍ത്ത് , ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച് ലെന്‍സാക്കി മാറ്റി അതിനെ സൈക്കിള്‍ പെഡലുപയോഗിച്ച് കറക്കി സിനിമയാക്കി മാറ്റിയ കുട്ടിക്കാലത്തെ ഇന്ദ്രജാലം

.

ദൃശ്യങ്ങള്‍ ആശയസംവേദനം നടത്തുന്നതെങ്ങനെയെന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഡോ . സി . എസ് . വെങ്കിടേശ്വരന്‍ ക്ലാസ് നയിച്ചത് . ഡിജിറ്റല്‍ യുഗത്തിലെത്തി നില്ക്കുന്ന സിനിമയുടെ ചരിത്രവും അദ്ദേഹം ചുരുക്കി വിവരിച്ചു . ആഗോള കലയായ സിനിമ സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതികളെ ലംഘിക്കുന്നു . മൂന്നു സെക്കന്റു കൊണ്ട് പത്തു തലമുറയുടെ കഥ പറയുന്ന പരസ്യ ചിത്രങ്ങളുണ്ട് .


ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കലയാണ് ( Mass Art) സിനിമ . ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് ഇതിന്റെ സ്ഥാനം . ശബ്ദം കടന്നു വന്നതോടെയാണ് ഭാഷാ വ്യത്യാസങ്ങള്‍ സിനിമയില്‍ കടന്നു വന്നത് . സിനിമ പ്രാദേശികമായതപ്പോഴാണ് .
നശ്വരതയ്ക്കെതിരായ കലാപമാണ് സിനിമ ( Mummification) . സിനിമ അതുമായി ബന്ധപ്പെട്ടവരെ അനശ്വരരാക്കുന്നു .
ശബ്ദത്തിന്റെ സാന്നിധ്യം സിനിമയുടെ അര്‍ത്ഥതലങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഡോ . സന്തോഷ് ക്ലാസെടുത്തു . ഹോളിവുഡ് സിനിമയിലെയും മലയാള സിനിമയിലെയും ശബ്ദഭാഗങ്ങളുടെ സഹായത്തോടെ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിവരിച്ചു

.
പ്രശസ്ത സംവിധായകനായ സിബി മലയില്‍ തന്റെ സിനിമാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു .


മൂന്നു ദിവസം നീണ്ട ക്യാമ്പ് സെപ്റ്റംബര്‍ 21 -നാണ് സമാപിച്ചത് .
റെഡ് ബലൂണ്‍ , പഥേര്‍ പാഞ്ചാലി , ദി കിഡ് , ദി ഡേ ഐ ബികെയ്മ് എ വുമണ്‍ , ഡ്രീംസ് , ഗ്ലാസ് , സൂ , ലയണ്‍ കിങ് , ഗോള്‍ഡ് റഷ് , ദി ഗ്രെയ്റ്റ് ട്രെയിന്‍ റോബറി , ലൂമിയര്‍ ചിത്രങ്ങള്‍ എന്നീ ലോകപ്രശസ്ത സിനിമകള്‍ പ്രദര്‍പ്പിച്ചു .