എന്റെ ഇരുമ്പനം സ്കൂള്‍
thomasyoy November 12th, 2008
ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.ഈ വിദ്യാലയത്തില്‍ പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുകയാണ്.ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ അധ്യാപകരുടെ ആത്മാര്‍ഥതയും,സത്യസന്ധതയുമാണ്.സ്വന്തം കുടുംബത്തിലെന്ന പോലെ കുട്ടികളുടെ പ്രശ്നങ്ങളില്‍ അവര്‍ ഇടപെടുന്നു.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ ഈ വിദ്യാലയം വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ഈ വിദ്യാലയത്തെ ആധുനികമായ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നു വരികയാണ്.അതിനു മുന്നോടിയായി ഒരു LCD Projector -ഉം അനുബന്ധ പഠനോപകരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു Edusat സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.തീര്‍ച്ചയായും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഞങ്ങളോടൊപ്പം ആത്മാര്‍ഥമായി നിങ്ങളുടെ സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നു.
ചന്ദ്രന്‍ കുന്നപ്പിള്ളി
പി.ടി.എ.പ്രസിഡന്റ്.
