Archive for the 'കവിത' Category

മലയാളം ടൈപ്പിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

thomasyoy August 18th, 2008

ഐ.ടി കോര്‍ണറിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയറില്‍ മലയാളം ടൈപ്പിങ്ങില്‍ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 22-8-08 വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

നിലയ്ക്കുന്ന ഓര്‍മ്മ

sanalmadatheth June 12th, 2008

ചെറുതണുപ്പിന്‍ പുതപ്പിനുള്ളില്‍
ചെറുകാറ്റിന്‍ ഈണം
പുതുമഞ്ഞുപോലെ പറന്നുവന്ന്
നിന്റെ കവിളത്ത് തലോടി
നിന്റെ കാലൊച്ചയ്ക്കൊപ്പം
എന്റെ സ്പര്‍ശവും….
ഇതളറ്റുവീഴുന്ന ഒരു പനിനീര്‍പ്പൂവിന്റെ
ഇതളായിമാറുവാന്‍
കൊതിക്കുന്നു ഞാന്‍….

സൂര്യ .ആര്‍.
(ഒമ്പതാം ക്ലാസ് ബി ഡിവിഷന്‍)

അരുത് അരുത് ചെയ്യരുത്

sanalmadatheth May 30th, 2008


( ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “ഉദയം”എന്ന കയ്യെഴുത്തു മാസികയില്‍ നിന്ന്……….അരുതുകളുടെ ലോകത്തു പകച്ചു നില്‍ക്കുന്ന കുട്ടി………)


ഉത്തരമെഴുതുമ്പോള്‍ തെറ്റരുത്

ചോദ്യനമ്പര്‍ തെറ്റരുത്

വെട്ടിക്കുത്തി എഴുതരുത്

വൃത്തികേടായി എഴുതരുത്

അനാവശ്യമായി എഴുതരുത്

അഭ്യര്‍ത്ഥനകള്‍ എഴുതരുത്

കോപ്പിയടിക്കാന്‍ കൂട്ടുനില്കരുത്

കോപ്പിയടിക്കരുത്

സമയം വെറുതെ കളയരുത്

കുറച്ചു സമയവുമെടുക്കരുത്

സമയം തീരും മുമ്പ് സ്ഥലം വിടരുത്

സമയം കൂടുതല്‍ ചോദിക്കരുത്

ഒരു ചോദ്യത്തിനും ഉത്തരമെഴുതാതെ വിടരുത്

ഉത്തരം എഴുതുമ്പോള്‍ ചോദിക്കരുത്

ഉത്തരം അറിയില്ലെങ്കില്‍ പേടിക്കരുത്

ഉത്തര ക്കടലാസ് അഴച്ചു കൊഴച്ചു കെട്ടരുത്

ഉത്തരക്കടലാസില്‍ പേജുനമ്പര്‍ ഇടാന്‍ മറക്കരുത്

പരീക്ഷ എഴുതുമ്പോള്‍ ധൈര്യം കൈ വിടരുത്

പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധകൈ വിടരുത്

പരീക്ഷയെ വെറുക്കരുത്

എത്രയെത്ര അരുതുകള്‍

അരുതുകള്‍ കേട്ടു വിരളരുത്

പത്താം ക്ലാസ്സു പോലെയുള്ള പൊതു പരീക്ഷകള്‍

എഴുതുമ്പോള്‍ രജിസറ്റര്‍ നമ്പര്‍ തെറ്റിക്കരുത്

രജിസ്റ്റര്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്

വിദ്യാര്‍ഥികളായ കുഞ്ഞുങ്ങളേ, ഈ അരുതുകളൊന്നും

മറക്കുകയുമരുത്

ഈ അരുതുകളിലൂടെ എല്ലാ പരീക്ഷകളിലും വിജയിക്കാം, ഉയരാം,

സംതൃപ്തരാകാം ജീവിതവിജയം ഉറപ്പാക്കാം

എഡിറ്റര്‍ :ജിബി.പി.ജോണ്‍