സിനിമ - എക്കാലത്തെയും മഹത്തായ കല
sanalmadatheth September 23rd, 2008
ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലാരൂപമെന്ന് മഹാനായ ലെനിന്‍ വിശേഷിപ്പിച്ച സിനിമയെന്ന കലാരൂപത്തെ പുതിയ രീതിയില്‍ നോക്കിക്കാണുന്നതിന് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രേരണയേകുന്നതായിരുന്നു , ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചലച്ചിത്ര പഠനാസ്വാദന ക്യാമ്പ് . സെപ്റ്റംബര്‍ 18 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി എം . എ . ബേബി പത്തു പുസ്തകങ്ങള്‍ നല്കുന്ന അനുഭവം ഒരു നല്ല സിനിമയ്ക്കു നല്കാന്‍ കഴിയുമെന്നഭിപ്രായപ്പെട്ടു.
അശ്വത്ഥാമാവ് , പുരുഷാര്‍ത്ഥം എന്നീ സിനിമകളുടെ സംവിധായകനായ കെ . ആര്‍ . മോഹനന്‍ ചലച്ചിത്ര കലയുടെ ചരിത്രവും , സാങ്കേതികാംശങ്ങളും കുട്ടികള്‍ക്കു പരിചയപ്പെടുത്തി . ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം നല്ല സിനിമകള്‍ കുട്ടികളുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും വിവരിച്ചു .
Best Critic of the year അവാര്‍ഡു നേടിയ ജി . പി . രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം കുട്ടികള്‍ക്കു പരിചയപ്പെടുത്തി . Great Dictator എന്ന ചാപ്ലിന്‍ ചിത്രത്തില്‍ ക്ഷുരകന്‍ ഹിറ്റ്ലര്‍ക്കു പകരം സംസാരിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചാണ് . ലോകസിനിമയിലെ പ്രധാന ശബ്ദനിമിഷങ്ങളിലൊന്നാണിതെന്നദ്ദേഹം അഭിപ്രായപ്പെട്ടു . ജനാധിപത്യവാദിയായ ഈ ചലച്ചിത്രകാരനെ അമേരിക്കന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റെന്നു മുദ്ര കുത്തി നാടുകടത്തുകയുണ്ടായി .

സ്ത്രീയെ ശരീരമായി മുദ്ര കുത്തുന്ന ഹോളിവുഡ് സിനിമയുടെ ചിന്താദാരിദ്ര്യത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുകയുണ്ടായി . ജെയിംസ് ബോണ്ട് സിനിമകള്‍ തന്നെയാണിതിനുത്തമോദാഹരണം .
പ്രചാരണലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ടതാണ് ഗ്രിഫിത്തിന്റെ Birth of Nation . KKK യുടെ പ്രചാരണമായിരുന്നു ലക്ഷ്യം . മാര്‍ക്സ് കാണാത്ത ഈ കലയുടെ പോഷണത്തിനായി ലെനിന്‍ സോവിയറ്റുയൂണിയനില്‍ ഫിലിം സ്കൂള്‍ സ്ഥാപിച്ചു . ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍ കമ്യൂണിസ്റ്റ് പ്രചാരണ സിനിമ തന്നെയാണ് . എങ്കിലും സിനിമയുടെ ഭാഷയും വ്യാകരണവും ചമച്ച ചിത്രം എന്ന പ്രസക്തി ഇതിനുണ്ട് . 75 വര്‍ഷങ്ങള്‍ പിന്നിട്ട മലയാള സിനിമയുടെ ചരിത്രവും അദ്ദേഹം വിവരിച്ചു .
തന്റെ കുട്ടിക്കാലത്തെ സിനിമാഭിനിവേശങ്ങള്‍ പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ കുട്ടികളുമായി പങ്കുവച്ചു . തനിക്കു ലഭിച്ച ഫിലിം നെഗറ്റീവുകള്‍ കൂട്ടിച്ചേര്‍ത്ത് , ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച് ലെന്‍സാക്കി മാറ്റി അതിനെ സൈക്കിള്‍ പെഡലുപയോഗിച്ച് കറക്കി സിനിമയാക്കി മാറ്റിയ കുട്ടിക്കാലത്തെ ഇന്ദ്രജാലം
ദൃശ്യങ്ങള്‍ ആശയസംവേദനം നടത്തുന്നതെങ്ങനെയെന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഡോ . സി . എസ് . വെങ്കിടേശ്വരന്‍ ക്ലാസ് നയിച്ചത് . ഡിജിറ്റല്‍ യുഗത്തിലെത്തി നില്ക്കുന്ന സിനിമയുടെ ചരിത്രവും അദ്ദേഹം ചുരുക്കി വിവരിച്ചു . ആഗോള കലയായ സിനിമ സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതികളെ ലംഘിക്കുന്നു . മൂന്നു സെക്കന്റു കൊണ്ട് പത്തു തലമുറയുടെ കഥ പറയുന്ന പരസ്യ ചിത്രങ്ങളുണ്ട് .

ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കലയാണ് ( Mass Art) സിനിമ . ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് ഇതിന്റെ സ്ഥാനം . ശബ്ദം കടന്നു വന്നതോടെയാണ് ഭാഷാ വ്യത്യാസങ്ങള്‍ സിനിമയില്‍ കടന്നു വന്നത് . സിനിമ പ്രാദേശികമായതപ്പോഴാണ് .
നശ്വരതയ്ക്കെതിരായ കലാപമാണ് സിനിമ ( Mummification) . സിനിമ അതുമായി ബന്ധപ്പെട്ടവരെ അനശ്വരരാക്കുന്നു .
ശബ്ദത്തിന്റെ സാന്നിധ്യം സിനിമയുടെ അര്‍ത്ഥതലങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഡോ . സന്തോഷ് ക്ലാസെടുത്തു . ഹോളിവുഡ് സിനിമയിലെയും മലയാള സിനിമയിലെയും ശബ്ദഭാഗങ്ങളുടെ സഹായത്തോടെ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിവരിച്ചു
.
പ്രശസ്ത സംവിധായകനായ സിബി മലയില്‍ തന്റെ സിനിമാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു .

മൂന്നു ദിവസം നീണ്ട ക്യാമ്പ് സെപ്റ്റംബര്‍ 21 -നാണ് സമാപിച്ചത് .
റെഡ് ബലൂണ്‍ , പഥേര്‍ പാഞ്ചാലി , ദി കിഡ് , ദി ഡേ ഐ ബികെയ്മ് എ വുമണ്‍ , ഡ്രീംസ് , ഗ്ലാസ് , സൂ , ലയണ്‍ കിങ് , ഗോള്‍ഡ് റഷ് , ദി ഗ്രെയ്റ്റ് ട്രെയിന്‍ റോബറി , ലൂമിയര്‍ ചിത്രങ്ങള്‍ എന്നീ ലോകപ്രശസ്ത സിനിമകള്‍ പ്രദര്‍പ്പിച്ചു .




